വ്യാജ വാർത്തകളെ നേരിടുന്നതിനും സത്യത്തെ ആശ്ലേഷിക്കുവാനും ഫ്രാൻസീസ് പാപ്പയുടെ പ്രാർത്ഥന

ദൈവമേ, ഞങ്ങളെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണങ്ങളാക്കണമേ.
ഐക്യം നിർമ്മിക്കാൻ കഴിയാതെ ആശയ വിനിമയ മാർഗ്ഗങ്ങളിൽ മറഞ്ഞിരിക്കുന്ന തിന്മകളെ തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കണമേ.
ഞങ്ങളുടെ വിധിന്യായങ്ങളിൽ നിന്നും പക മാറ്റിക്കളയാൻ ഞങ്ങളെ സഹായിക്കണമേ.
മറ്റുള്ളവരോടു ഞങ്ങളുടെ സഹോദരി സഹോദരന്മാരെപ്പോലെ സംസാരിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.
നീ സത്യസന്ധനും വിശ്വാസയോഗ്യനും ആകയാൽ നിന്റെ വാക്കുകൾ ലോകത്തിൽ നന്മയുടെ വിത്തുകൾ വിതയ്ക്കട്ടെ:

എവിടെ ബഹളമുണ്ടോ അവിടെ ഞങ്ങൾ ശ്രവിക്കട്ടെ,
എവിടെ സംശയമുണ്ടോ, അവിടെ സാഹോദര്യം ഞങ്ങളെ പ്രചോദിപ്പിക്കട്ടെ,
എവിടെ അവ്യക്തതയുണ്ടോ, അവിടെ ഞങ്ങൾ വ്യക്തത കൊണ്ടുവരട്ടെ,
എവിടെ ബഹിഷ്കരണമുണ്ടോ, അവിടെ സഹോദര്യം ഞങ്ങൾ നൽകട്ടെ,
എവിടെ ഉദ്യോഗജനകത്വം ഉണ്ടോ, അവിടെ സുബുദ്ധി ഞങ്ങൾ ഉപയോഗിക്കട്ടെ.
എവിടെ ഉപരിപ്ലവത്വം ഉണ്ടോ, അവിടെ യാർത്ഥ ചോദ്യങ്ങൾ ഞങ്ങൾ ഉയർത്തട്ടെ. എവിടെ മുൻവിധിയുണ്ടോ, അവിടെ പ്രത്യാശ ഞങ്ങളിൽ ഉണരട്ടെ.                 എവിടെ ശത്രുതയുണ്ടോ, അവിടെ ഞങ്ങൾ ബഹുമാനം കൊണ്ടുവരട്ടെ.
എവിടെ കാപട്യം ഉണ്ടോ, സത്യം ഞങ്ങൾ കൊണ്ടുവരട്ടെ.

ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here