വി. മിഖായേൽ മാലാഖയോടുള്ള ജപമാല

1 വിശ്വാസപ്രമാണം
1 മനസ്താപ്രകരണം
3 നന്മ നിറഞ്ഞമറിയം
1 ത്രിത്വസ്തുതി 

വലിയ മണി: ഒരു സ്വർഗ്ഗ…

ചെറിയ മണികളിൽ 9 പ്രാവശ്യം മൂന്ന് തവണ  (27 പ്രാവശ്യം) താഴെ കാണുന്ന പ്രാർത്ഥന വിശ്വാസത്തോടെ ആവർത്തിക്കുക. 

സ്വർഗ്ഗീയ സൈന്യാധിപാ, രാജകുമാരനായ പ്രഭോ, അന്ധകാരശക്തികളുടെ മേൽ ആധിപത്യമുള്ള ദൈവദൂതനായ വി. മിഖായേലെ ദൈവത്തിന്റെ മുദ്രയുമായി വന്ന് ഞങ്ങളെ മുദ്രിതരാക്കണമെ. മുഖ്യദൂതാ, മിശിഹായുടെ കാവൽദൂതാ പിശാചിന്റെ  തല തകർത്ത് ഞങ്ങളെ ദൈവഹിതത്തിന് അനുരൂപരാക്കി പിശാചിനെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തണമെ. ആമ്മേൻ.

ജപമാല സമർപ്പണം:

മി – കാ – ഏൽ ദൈവത്തെപ്പോല ആരുണ്ട്? ലൂസിഫറിനോടും കൂട്ടാളികളോടും ഉച്ചത്തിൽ ചോദിച്ച് അവനെയും കൂട്ടരെയും പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയ മുഖ്യദൂതാ ഞങ്ങളെയും തിരുസ്സഭയേയും എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും പിശാചിന്റെ സകല തിന്മകളിൽ നിന്നും രക്ഷിക്കണമെ. ഈ പ്രാർത്ഥനകൾ ഈശോയുടെ പീഢസഹന – മരണ – ഉത്ഥാന യോഗ്യതയാൽ നേടിതരുവാൻ ദൈവ പിതാവിന്റെ തിരുസന്നിധിയിൽ പ്രാർത്ഥിക്കണമെ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here