You dont have javascript enabled! Please download Google Chrome! UA-51942723-2
Home Music Albums വിതക്കാരന്‍
Sale!

വിതക്കാരന്‍

 100.00  90.00

Category:

Description

എഫ്.സി.സി. വിമലാ പ്രോവിന്‍സ് കോതമംഗലം അണിയിച്ചൊരുക്കുന്ന  ഭക്തിഗാന  ആല്‍ബം- ‘വിതക്കാരന്‍’. ക്രിസ്തീയ സംഗീത ലോകത്തെ എക്കാലത്തെയും മികച്ച പ്രതിഭകള്‍ ആദ്യമായി ഈ ആല്‍ബത്തില്‍ ഒന്നിക്കുന്നു. വാഴ്ത്തപ്പെട്ട റാണി മരിയയുടെ ഗാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുര്‍ബാന, ആരാധന, പ്രാര്‍ത്ഥന, വ്രത വാഗ്ദാനം എന്നിവയ്ക്ക് പാടാവുന്ന ഗാനങ്ങള്‍ ഈ ആല്‍ബത്തിലുണ്ട്. ഓരോ ഹിന്ദി, ഇംഗ്ലീഷ് ഗാനം കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഫാ. തദെവൂസ് അരവിന്ദത്ത്, ഫാ. തോമസ്‌ ഇടയാല്‍, ഫാ. മൈക്കില്‍ പനച്ചിക്കല്‍, ഫാ. ചെറിയാന്‍ കുനിയന്തോടത്ത്, ഫാ. അഗസ്റ്റിന്‍ പുന്നശ്ശേരി, ഫാ. സാജു പൈനടത്ത്, ഫാ. സാബു മണ്ണട, ഫാ. ജിമ്മി മറ്റത്തില്‍ (ഹിന്ദി), ഫാ. മിഖാസ് കൂട്ടുങ്കല്‍, റോസ് ജോണി എന്നിവരാണ്‌ രചന.

ഇതിലെ 16 ഗാനങ്ങളിലെ 11 ഗാനങ്ങള്‍ക്കും സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ക്രിസ്തീയ സംഗീത ലോകത്തെ അതുല്യ പ്രതിഭയായ ഫാ. മാത്യൂസ്‌ പയ്യപ്പിള്ളി mcbs ആണ്. അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരം കലാഗ്രാമം എന്ന പ്രസ്ഥാനത്തിന്റെ ഡയറക്ടര്‍ ആയി സേവനം ചെയ്യുന്നു.

മറ്റ് ഗാനങ്ങള്‍ക്കും സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജിന്റോ ഗീതം, ജോജോ ജോണി,  സുധീര്‍ കലാഭവന്‍, ഡാനി, റോസ് മേരി എന്നിവരാണ്‌. കെസ്റ്റര്‍, വില്‍സണ്‍ പിറവം, ഇമ്മാനുവേല്‍ ഹെന്റി (Idea Star Singer), ഓ.വി. ബഷീര്‍, ചിത്രാ അരുണ്‍ (റാണി പദ്മിനി), മിഥിലാ മൈക്കില്‍, മെറിന്‍ ഹെന്റി (ജോമോന്റെ സുവിശേഷം), അന്ന ബേബി, ടീന മേരി, സി. ഷാന്റി FCC, സി. സ്ടെഫിയ FCC എന്നിവരാണ്‌ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഗാനങ്ങളുടെ Orchestration നിര്‍വഹിച്ചിരിക്കുന്നത് പ്രസിദ്ധ ഗിത്താറിസ്റ്റായ അനില്‍ ബി. എസ്, പ്രദീപ്‌ ടോം, സ്കറിയാ ജേക്കബ്, വി.ജെ. പ്രതീഷ്, ബിജു ആലപ്പുഴ, വിന്‍വി വര്‍ഗീസ്, വില്‍‌സണ്‍ കെ. എക്സ്, സുധീര്‍ കലാഭവന്‍ എന്നിവരാണ്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Reviews

There are no reviews yet.

Be the first to review “വിതക്കാരന്‍”

Your email address will not be published. Required fields are marked *

error: Alert: Content is protected !!