സീറോ മലങ്കര. സെപ്തംബര്‍ 28; മത്താ. 24:4​5-51 ചുമതല ​

ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം കൊടുക്കാനാണ് ശിഷ്യനെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. നിന്റെ സംരക്ഷണത്തിനും ശുശ്രൂഷക്കുമായി ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവര്‍ ആരൊക്കെയാണെന്ന് നീ തിരിച്ചറിയുക. അവരുടെ ആവശ്യങ്ങളും വിശപ്പും തിരിച്ചറിയുക. എന്നിട്ടു യഥാസമയം അവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുമ്പോഴാണ് നീ ദൈവത്തോടു വിശ്വസ്തനായിരിക്കുന്നത്. വിശ്വസ്തതയെന്നാല്‍ ചില നേരങ്ങളില്‍ മാത്രമുള്ള ഉണര്‍ന്നിരിപ്പല്ല. എല്ലാക്കാലങ്ങളിലേക്കുമുള്ള ഒരു ജാഗ്രതയാണ്. ഏല്പിക്കപ്പെട്ടതിനോടും, ഏല്പിച്ചവനോടുമുള്ള സത്യസന്ധത തന്നെയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply