രോഹിങ്ക്യൻ പ്രതിസന്ധി: അമേരിക്കാൻ സഹായം അഭ്യർത്ഥിച്ചു മെത്രാന്മാര്‍ 

മ്യാന്മറിലേക്കുള്ള പലായനത്തിനിടയിൽ ആക്രമണത്തിനിരയായ രോഹിങ്ക്യൻ മുസ്ലിംകൾക്ക് മാനുഷിക സഹായം നൽകാൻ അന്താരാഷ്ട്ര നീതിക്കും സമാധാനത്തിനുമായുള്ള യുഎസ്‌ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ ബിഷപ്പ് ഓസ്കാര്‍ കാന്റു യുഎസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളായി രോഹിങ്ക്യര്‍ വളരെയേറെ കഷ്ടപ്പാടുകളും വേദനയും അനുഭവിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം വംശീയ അധിനിവേശത്തിൽ നിന്ന് റോഹിങ്ക്യൻ ജനത്തെ രക്ഷപെടുത്തണം എന്നും അഭയം നൽകണം എന്നും അഭ്യർത്ഥിച്ചു.

“വർദ്ധിച്ചുവരുന്ന റോഹിങ്ക്യന്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ  ദീർഘകാല പരിഹാരങ്ങളും സംരക്ഷണവും ആവശ്യപ്പെടും. അഭയാർഥികളായി കാണാതെ അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ് ശരിയായ പരിഹാരം.” അന്താരാഷ്ട്ര സംഘടനകളുടെ പ്രത്യേക സഹായത്തിനായി, ദേശീയ സുരക്ഷാ സമിതിയിൽ അയച്ച കത്തിൽ ബിഷപ്പ് കാന്റു വ്യക്തമാക്കി.

മ്യാൻമറിലെ പീഡനങ്ങളിൽ നിന്ന് ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ട റോഹിങ്ക്യന്‍ മുസ്ലിംകളുടെ എണ്ണം പകുതിയായി കുറഞ്ഞുവെങ്കിലും വടക്കൻ റാഖിലെ മുസ്ലീം ഗ്രാമങ്ങൾ പ്രശ്നങ്ങളാൽ ജ്വലിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൈനിക അടിച്ചമര്‍ത്തലിനെ തുടർന്ന് 430,000 ത്തോളം റോഹിങ്ക്യക്കാരാണ്   ബംഗ്ലാദേശിൽ കുടിയേറിയിരിക്കുന്നതെന്നു ഔദ്യോഗികമായ കണക്കുകൾ രേഖപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ