പ്രഗത്ഭരായ മൂന്നു മെത്രാന്മാരെ ലഭിച്ചതിലൂടെ സീറോ മലബാര്‍ സഭ കൂടുതല്‍ അനുഗൃഹീതമാവുന്നുവെന്ന് മാര്‍ മൂലക്കാട്ട്

കൊച്ചി: പ്രഗത്ഭരമായ മൂന്നു മെത്രാന്മാരെ ലഭിച്ചതിലൂടെ സഭ കൂടുതല്‍ അനുഗൃഹീതമാവുന്നുവെന്ന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. സഭയുടെ ദീര്‍ഘകാലത്തെ പഠനങ്ങളുടെയും പ്രാര്‍ഥനകളുടെയും ആലോചനകളുടെയും ഫലമാണു പുതിയ മൂന്നു മെത്രാന്മാരുടെ നിയമനമെന്നും ആശംസാ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

സഭയുടെ ആവശ്യമനുസരിച്ചു കാലാകാലങ്ങളില്‍ നമ്മെ നയിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ് ഇതിലൂടെ പ്രകാശിതമാകുന്നത്. പ്രഗത്ഭരായ മൂന്നു മെത്രാന്മാരെ ലഭിച്ചതിലൂടെ സഭ കൂടുതല്‍ അനുഗൃഹീതമാവുന്നു. മൂവരുടെയും ദൗത്യനിര്‍വഹണം സഭയെയും ദൈവജനത്തെയും വളര്‍ച്ചയിലേക്കു കൈപിടിച്ചു ഉയര്‍ത്തുമെന്നു പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ