സീറോമലബാർ ഒക്ടോബർ 2 മർക്കോ 9:42-48 ഇടർച്ച

‘വിശ്വസിക്കുന്നവന് ഇടർച്ച വരുത്തുന്നവൻ ആരായാലും അവനു നല്ലത്…’ സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്നവരാണോ നമ്മൾ? സംസാരം, പ്രവർത്തി, എഴുത്ത്‌, സാന്നിദ്ധ്യം എന്നിവ കൊണ്ട് മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്നവരാണ് നമ്മളെങ്കിൽ ചെയ്യണ്ടത് എന്താണെന്ന് വചനം പറഞ്ഞു തരുന്നുണ്ട്. കൈ, കാൽ, കണ്ണ് എന്നിവയാണ് ഇടർച്ചയ്ക്ക് കാരണമാകുന്നതെങ്കിൽ അവയെ നീക്കം ചെയ്യുക എന്നാണ് പറയുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ പലർക്കും ഒരു അവയവം പോലും ഇല്ലാതെ വരുന്ന സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ട്! എന്ന് വച്ചാൽ മറ്റുള്ളവർക്ക് ഇടർച്ച വരാതിരിക്കാൻ അത്രമാത്രം ശ്രദ്ധാലുവായിരിക്കണം ക്രിസ്തു ശിഷ്യൻ എന്ന് ചുരുക്കം.  നമുക്ക് ഭാവാത്മകമായി ചിന്തിക്കാം. മറ്റുള്ളവരെക്കൂടി ദൈവത്തിലേയ്ക്ക്, നന്മയിലേക്ക് അടുപ്പിക്കാൻ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും? നമ്മുടെ സംസാരം, പ്രവർത്തി, എഴുത്ത്‌, സാന്നിദ്ധ്യം എന്നിവ കൊണ്ട് എങ്ങനെ ആളുകളെ വിശുദ്ധിയിലേക്ക് നയിക്കാനാകും?

ഫാ. ജി. കടുപ്പാറയിൽ എംസിബിഎസ് 

www.lifeday.in

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ