മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം: ഭീമഹര്‍ജിയൊരുക്കി കത്തോലിക്കാ കോണ്‍ഗ്രസ്

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്റെ ഭരണത്തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തിന് സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഒപ്പു ശേഖരണം തുടങ്ങി. പ്രധാനമന്ത്രിക്കു ഭീമഹര്‍ജി നല്‍കാനുള്ള ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പ 2017 നവംബറില്‍ മ്യാന്‍മറിലും ബംഗ്ലാദേശിലും  സന്ദര്‍ശനം നടത്തിയിട്ടും ഇന്ത്യയിലേക്കെത്താന്‍ കഴിയാതെ പോയതെന്ത് കാരണത്താലാണെന്നും വിശ്വസാഹോദര്യത്തിന്റെയും ലോക സമാധാനത്തിന്റെയും ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ വക്താവായ മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം യാഥാര്‍ഥ്യമാക്കണക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ ഇതിനായുള്ള നടപടികളെടുക്കണമെന്നും  കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here