കോപാകബാനയിലെ പരിശുദ്ധ കന്യകാമറിയം …..

ഈ മാസം അവസാനം വത്തിക്കാൻ പൂന്തോട്ടത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യമായ ബോളോവിയയിലെ കോപാകബാനയിൽനിന്നുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ (Our Lady of Copacabana) തിരുസ്വരൂപവും സ്ഥാനം പിടിക്കും. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള മൂന്നാമത്തെ മരിയൻ തിരുസ്വരൂപമാണ് വത്തിക്കാൻ പൂന്തോട്ടത്തിൽ സ്ഥാനം പിടിക്കുക. ബ്രസീലിന്റെ മധ്യസ്ഥയും രാജ്ഞിയുമായ അപ്രേസിഡിയിലെ പരിശുദ്ധ കന്യകാമറിയം (Our Lady of Aparecida), മെക്സിക്കോയിലെ ഗ്വാഡലൂപേ മാതാവ് (Our Lady of Guadalupe) എന്നിവയാണ് വത്തിക്കാനിൽ സ്ഥാനം കണ്ടെത്തിയ മറ്റു രണ്ടു മരിയൻ തിരുസ്വരൂപങ്ങൾ.

പതിനാറാം നൂറ്റാണ്ടിൽ ബോളോവിയയിലെ കോപാകബാനാ നഗരത്തിൽ ഫ്രാൻസിസ്കോ ടിറ്റോ യുപനാക്വി (Francisco Tito Yupanqui) എന്ന ഒരു യുവ ശില്പി താമസിച്ചിരുന്നു. ദൈവ മാതൃഭക്തനായിരുന്ന ഫ്രാൻസിസ്കോയക്കു പരിശുദ്ധ മറിയത്തിന്റെ ഒരു രൂപം ഉണ്ടാക്കാർ തീരുമാനിച്ചു. ഒരു വർഷം കൊണ്ടു അവൻ മറിയത്തിന്റെ ഒരു രൂപം കൊത്തിയെടുത്തു, എല്ലാവരും അതിനെ ഹൃദയപൂർവ്വം ഏറ്റെടുക്കുമെന്നു വിചാരിച്ചെങ്കിലും സ്ഥലത്തെ വികാരിയച്ചനും പരിസരവാസികളും, അവർ പ്രതീക്ഷിച്ച സൗന്ദര്യം രൂപത്തില്ലാത്തതിനാൽ വലിയ താൽപര്യം കാണിച്ചില്ല. പലരും ഫ്രാൻസിസ്കോയെ കളിയാക്കി.

തന്റെ ശില്പം തിരസ്കരിച്ചതിനാൽ അതിന്റെ കാരണം തേടി തൊട്ടടുത്ത നഗരത്തിലെ പ്രസിദ്ധരായ ശില്പികളെ കാണാൻ ഫ്രാൻസിസ്കോ യാത്ര തിരിച്ചു. അവരെ കണ്ടു, തന്റെ ശില്പത്തിന്റെ പോരായ്മകൾ തിരിച്ചറിഞ്ഞു, ശില്പം മനോഹാരമാക്കാനുള്ള പല ചേരുവകളും രഹസ്യങ്ങളും അവൻ പഠിച്ചു. ഇതിനിടയിൽ സ്വനാട്ടിൽ തിരിച്ചെത്തി മനോഹരമായ ഒരു പുതിയ മരിയൻ തിരുസ്വരൂപം ഫ്രാൻസിസ്കോ മെനഞ്ഞെടുത്തു. പുതിയ മരിയൻ രൂപം കണ്ടു കോപാകബാന നിവാസികൾ അതീവ സന്തോഷരായി. അവർ ആ മാതൃസ്വരൂപം തങ്ങളുടെ സ്വന്തമായി സ്വീകരിച്ചു.
1583ൽ കോപകബാനയിലെ ഇടവക പള്ളിയിൽ മരിയൻ തീരുസ്വരൂപം പ്രതിഷ്ഠിച്ചു, അങ്ങനെ അമേരിക്കയിലെ തന്നെ ആദ്യത്തെ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി കോപകബാനയിലെ പരിശുദ്ധ മറിയം മറിയം. അന്നു മുതൽ കോപാകബാനയിലേ മാതൃ സന്നിധിയിക്കു തീർത്ഥാടകരുടെ പ്രവാഹമാണ്.
ഇന്നു ബോളോവിയയുടെ മധ്യസ്ഥയാണു കോപകബാനയിലെ പരിശുദ്ധ കന്യകാ മറിയം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ