യേശുവിനൊപ്പമുള്ള ജീവിതം നമ്മെ സ്വതന്ത്രരാക്കുന്നു; ഫ്രാൻസിസ് പാപ്പ

ക്രിസ്തുവിനോടൊപ്പം ജീവിച്ചുകൊണ്ട് അവിടുത്തെ വചനം ശ്രവിക്കുമ്പോൾ നാം സ്വാതന്ത്രരായി മാറുന്നു എന്ന് ഫ്രാൻസിസ് പാപ്പാ. സാന്താ മരിയയിലെ തന്റെ അനുദിന സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ യേശുവിനോടൊപ്പം ജീവിക്കുവാൻ വിശ്വാസസമൂഹത്തെ ആഹ്വാനം ചെയ്‌തത്‌.

“യേശുവിന്റെ ഭവനത്തിൽ പ്രവേശിച്ച്, യേശുവിന്റെ ഭവനാന്തരീക്ഷത്തില്‍ ജീവിക്കുന്നവര്‍ യഥാര്‍ഥത്തില്‍ സ്വാതന്ത്രരായിരിക്കും. കാരണം അവിടുത്തെ ഭവനത്തിൽ വസിക്കുന്ന കുട്ടികൾ സ്വാതന്ത്രരാണ്. അവനുമായി അടുത്ത ബന്ധം പുലർത്തുന്നവർ സ്വതന്ത്രരാണ്” പാപ്പാ പറഞ്ഞു .

ആവിലയിലെ വിശുദ്ധ തെരേസയെ പോലെ അടുക്കളയിൽ ഇരുന്നു കൊണ്ട്  പോലും ദൈവ സാന്നിധ്യ൦ തിരിച്ചറിയാൻ കഴിയണം എന്നും ഫ്രാൻസിസ് പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ