ക്രിസ്തുവിനോടുള്ള സ്നേഹത്തില്‍ നിന്നും സഹോദരസ്നേഹം ഉരുത്തിരിയണം; ഫ്രാന്‍സിസ് പാപ്പ

അയൽക്കാരോടുള്ള യഥാർത്ഥ സ്നേഹം രൂപപ്പെടുന്നത് ക്രിസ്തുവിനോടുള്ള സ്നേഹത്തില്‍ നിന്നുമാണെന്നു ഫ്രാൻസിസ് പാപ്പാ.

വത്തിക്കാൻ സ്വിസ് ഗാർഡിന്‍റെ അഭ്യുദയകാംക്ഷികളുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം അയൽക്കാരനെ സ്നേഹിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചത്.

പ്രാർത്ഥനയിലൂടെയും വിശുദ്ധ കൂദാശകളുടെ സ്വീകരണത്തിലൂടെയും ദൈവസ്നേഹത്തിൽ ആഴപ്പെടുവാൻ ആഹ്വാനം ചെയ്ത പാപ്പാ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ സ്നേഹപ്രവര്‍ത്തികളിലൂടെ സ്വർഗ്ഗപിതാവിന്റെ ആർദ്രത മറ്റുള്ളവരിലേക്ക് പകരുവാൻ കഴിയണം എന്നും കൂട്ടിച്ചേർത്തു.

വത്തിക്കാനിലെ ചെറിയ സൈന്യത്തിനു സാമ്പത്തിക, സാങ്കേതിക പിന്തുണയും നൽകുന്ന എല്ലാ അഭ്യുദയകാംക്ഷികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. സഭയ്ക്കും വത്തിക്കാനും വേണ്ടി തങ്ങളുടെ ജീവിതത്തിലെ നിർണായക വർഷങ്ങൾ ചിലവഴിക്കുന്ന ചെറുപ്പക്കാരായ സ്വിസ് ഗാര്‍ഡ്സിന് പാപ്പ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here