വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ശക്തമായ വിടുതൽ പ്രാർത്ഥന

തിന്മയുടെ ശക്തികളെ ഫലപ്രദമായി നേരിടുന്നതിനായി വി. ജോൺ പോൾ രണ്ടാമൻ പാപ്പ രചിച്ച ശക്തമായ വിടുതൽ പ്രാർത്ഥന

ഫാത്തിമാ മാതാവിനോടു അങ്ങേയറ്റം ഭക്തി പുലർത്തിയിരുന്ന വ്യക്തിയാണു മഹാനായ ജോൺ പോൾ രണ്ടാമൻ പാപ്പ. 1984 ൽ ലോകം മുഴുവനും ഫാത്തിമാ മാതാവിന്റെ നിർദ്ദേശ പ്രകാരം പാപ്പ മാതാവിന്റെ വിമല ഹൃദയത്തിനു പ്രതിഷ്ഠിച്ചു. 1984 മാർച്ച് മാസം ഇരുപത്തി അഞ്ചാം തീയതി വിശുദ്ധ പത്രോസിന്റെ ചതുരംഗത്തിൽ ലോകത്തെ മാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ പാപ്പാ തിരുസഭയ്ക്കു നൽകിയ പ്രാർത്ഥനയാണിത്.

മറിയത്തിന്റെ വിമല ഹൃദയമേ! ഇന്നു മനുഷ്യ ഹൃദയങ്ങളിൽ വളരെ വേഗം വേരുറപ്പിക്കുന്ന തിന്മയുടെ ഉപദ്രവത്തെ കീഴടക്കാനും ആധുനിക ലോകത്തിലുള്ള അവയുടെ അളക്കാനാവാത്ത ഫലങ്ങൾ ക്ലേശപ്പെടുത്തുമ്പോഴും ഭാവിയിലേക്കുള്ള വഴികളിൽ തടസ്സം നിൽക്കുമ്പോഴും ഞങ്ങളെ സഹായിക്കണമേ

ക്ഷാമത്തിൽ നിന്നും യുദ്ധങ്ങളിൽ നിന്നും, ഞങ്ങളെ വിമോചിപ്പിക്കണമേ.

ആണവ യുദ്ധത്തിൽ നിന്നും, അളക്കാനാവാത്ത സ്വനശീകരണത്തിൽ നിന്നും, എല്ലാ വിധ യുദ്ധങ്ങളിൽ നിന്നും, ഞങ്ങളെ വിമോചിപ്പിക്കണമേ.

മനുഷ്യ ജീവന്റെ ആരംഭം മുതൽ നേരിടുന്ന തിന്മകളിൽ നിന്നും, ഞങ്ങളെ വിമോചിപ്പിക്കണമേ.

വിദ്വേഷത്തിൽ നിന്നും, ദൈവമക്കളുടെ മഹത്വത്തെ അർത്ഥശൂന്യമാക്കുന്ന പ്രവണതകളിൽ നിന്നും, ഞങ്ങളെ വിമോചിപ്പിക്കണമേ.

സമൂഹത്തിലുള്ള എല്ലാ വിധ അനീതികളിൽ നിന്നും, ദേശീയവും അന്തർദേശീയവുമായ അനീതകളിൽ നിന്നും,
ഞങ്ങളെ വിമോചിപ്പിക്കണമേ.

ദൈവ കല്‌പനകൾ ചവിട്ടിമെതിക്കാനുള്ള താൽപര്യങ്ങളിൽ നിന്നും, ഞങ്ങളെ വിമോചിപ്പിക്കണമേ.

മനുഷ്യ ഹൃദയങ്ങളിൽ ദൈവമെന്ന പരമ സത്യത്തെ അടിച്ചമർത്തുന്നതിൽ നിന്നും, ഞങ്ങളെ വിമോചിപ്പിക്കണമേ.

നന്മ തിന്മയുടെ അവബോധം നഷ്ടപ്പെടുന്നതിൽ നിന്നും,
ഞങ്ങളെ വിമോചിപ്പിക്കണമേ.

പരിശുദ്ധാത്മാവിനെതിരായ പാപങ്ങളിൽ നിന്നും, ഞങ്ങളെ വിമോചിപ്പിക്കണമേ

ഓ ക്രിസ്തുവിന്റെ അമ്മേ, എല്ലാ മനുഷ്യ മക്കളുടെയും സമൂഹങ്ങളുടെയും സഹനങ്ങളുടെ നിലവിളിയുടെ നിറവിനെ നീ സ്വീകരക്കണമേ.

പരിശുദ്ധാത്മ ശക്തിയാൽ എല്ലാ പാപങ്ങളെയും വ്യക്തിപരവും, സമൂഹപരവും, അതിന്റെ എല്ലാവിധ ആവിഷ്ക്കരണങ്ങളെയും കീഴടക്കുവാൻ ഞങ്ങളെ സഹായിക്കണമേ.

ദൈവമേ ഒരിക്കൽ കൂടി ലോക ചരിത്രത്തിൽ രക്ഷാകരമായ നിന്റെ അനന്ത ശക്തി വെളിപ്പെടുത്തണമേ: നിന്റെ കരുണാർദ്ര സ്നേഹത്തിന്റെ ശക്തി. അവ തിന്മയ്ക്കു അന്ത്യം വരുത്തുകയും, മനസാക്ഷിയെ പരിവർത്തനം ചെയ്യുകയും ചെയ്യട്ടെ. പ്രത്യാശയുടെ കിരണങ്ങൾ നിന്റെ വിമലഹൃദയം ഞങ്ങൾക്കു വെളിപ്പെടുത്തിതരട്ടെ!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here