ഐഎസ് ഭീകരരുടെ ക്രൂരതയെക്കുറിച്ച് യു എന്‍ അന്വേഷണം; പിന്തുണയുമായി മനുഷ്യാവകാശ സംഘടന

ഐഎസ് ഭീകരർ നടത്തിവരുന്ന കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാനുള്ള യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ തീരുമാനത്തെ പ്രകീർത്തിച്ച് മനുഷ്യാവകാശ സംഘടനയായ എഡിഎഫ് ഇന്റർനാഷണൽ.

ഐഎസിന്റെ ഇരകളായ ആയിരക്കണക്കിന് ആളുകൾക്കും കുടുംബങ്ങൾക്കും നീതി ഉറപ്പാക്കാനുള്ള യുഎൻ കൗൺസിലിന്റെ തീരുമാനം പ്രചോദനാത്മകമാണെന്നും തങ്ങൾ ഉപേക്ഷിക്കപ്പെട്ട ഒരു ജനതയല്ലെന്ന തോന്നൽ അവരിൽ ഉണ്ടാക്കാൻ ഇത് സഹായകമാണെന്നും എഡിഎഫ് ഇന്റർനാഷണൽ പ്രതിനിധി കെൽസി സോർസി പറഞ്ഞു.

നിയമകാര്യങ്ങളിൽ പ്രാവീണ്യം നേടിയിട്ടുള്ള പ്രത്യേക ഉപദേശകന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെയാണ് കൂട്ടക്കൊലയെ കുറിച്ചുള്ള അന്വേഷണത്തിൽ ഇറാഖി സർക്കാരിനെ സഹായിക്കുന്നതിനായി നിയമിക്കുന്നത്. സർക്കാരിതര സംഘടനകളോട് ചേർന്നും ഇവർ പ്രവർത്തിക്കേണ്ടതായുണ്ട്.

ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ, മുസ്ലിം, സുന്നി, ഷിയ, യസീദി വംശങ്ങൾക്കെതിരെയുള്ള ചൂഷണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കൊലയുടെ പരിധിയിൽ നിർത്തി അന്വേഷിക്കാനാണ് സമിതിയുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ