ഞായറാഴ്ച ബലിയർപ്പണം ഇല്ലാതെ ഞങ്ങൾക്കു ജീവിക്കാൻ കഴിയില്ല

നമ്മുടെ കാലഘട്ടത്തിലെ ഒരു രക്ത സാക്ഷി, എന്നാൽ ദിവ്യകാരുണ്യത്തോടുള്ള അവന്റെ സ്നേഹം നൂറ്റാണ്ടുകൾക്കുമുമ്പുള്ള രക്തസാക്ഷികളുടേതുപോലെ തീക്ഷ്ണതയുള്ളത്. …

ഇതു ഫാ: റഘീദ് ഗാനിയുടെ ജീവിത കഥയാണ്.

2005-ൽ ഇറ്റലിയിലെ ബാരിയിൽ വച്ചു നടന്ന ഒരു ദിവ്യകാരുണ്യ കോൺഗ്രസിലാണ് ഫാ: റഘീദിന്റെ കഥ ലോക മറിയുന്നത്.

സ്വന്തം സഹോദരിക്കു സംഭവിച്ച ദുരന്ത വിവരിച്ചു കൊണ്ടായിരുന്നു പ്രഭാഷണത്തിന്റെ ആയിരുന്നു തുടക്കം

“കഴിഞ്ഞ വർഷം ജൂൺ 20 ന് ഒരു കൂട്ടം സ്ത്രീകൾ ഞായറാഴ്ച കുർബാനയ്ക്കു ഒരുക്കമായി ദൈവാലയം വൃത്തിയാക്കുകയായിരുന്നു എന്റെ സഹോദരി 19 വയസുള്ള റഘാദൂം ആ കുട്ടത്തിലുണ്ടായിരുന്നു.
തറ കഴുകാൻ ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരുന്നതിനിടയിൽ രണ്ടു പേർ വണ്ടിയിൽ വന്നു പള്ളിയിലേക്കു ഗ്രനേഡ് എറിഞ്ഞു, എന്റെ കുഞ്ഞനിയത്തിയുടെ സമീപം അതു പൊട്ടിത്തെറിച്ചു.”

അവൾ മരണത്തിൽ നിന്നു രക്ഷപെട്ടതതു ഒരു അത്ഭുതംതന്നെയായിരുന്നു, എന്നാൽ അതിനു ശേഷം സംഭവിച്ചത് അതിലും അസാധാരണമായ ഒരു കാര്യം ആയിരുന്നു.

“എനിക്കും എന്റെ സമൂഹത്തിനും എന്റെ സഹോദരിയുടെ മുറിവുകൾ ഞങ്ങളുടെ കുരിശു വഹിക്കാനുള്ള ഒരു ശക്തി ശ്രോതസ്സായിരുന്നു. മോസൂളിലെ ക്രൈസ്തവരിൽ ആരും ദൈവശാസ്ത്രജ്ഞമാരല്ലായിരുന്നു, അവരിൽ ചിലർ നിരക്ഷരരായിരുന്നു, എന്നിട്ടും ഞങ്ങളുടെ ഉള്ളിൽ തലമുറകളായി ഒരു സത്യം ആലേഘനം ചെയ്യപ്പെട്ടിരുന്നു: ഞായറാഴ്ച ബലിയർപ്പണം ഇല്ലാതെ ഞങ്ങൾക്കു ജീവിക്കാൻ കഴിയില്ല എന്ന സത്യം.

റോമിലെ ഏഴു വർഷത്തെ സെമിനാരി പഠനത്തിനു ശേഷം ഫാ. ഗാനി 2001ലാണു വൈദികനായത്. പിന്നിടുള്ള ഗാനിയച്ചന്റെ ശുശ്രൂഷ മേഖല ഇറാഖിലെ മോസൂൾ ആയിരുന്നു.

2003 ൽ ലെ യുഎസ് നേതൃത്വത്തിലുള്ള സംഖ്യസേന സദാം ഹുസൈനെ ആക്രമിച്ചതോടെ ഇറാഖ് ക്രിസ്ത്യാനികൾക്കെതിരായുള്ള പ്രദേശമായിത്തീർന്നു.

2005 ആഗസ്റ്റിൽ സെന്റ് പോൾ പള്ളിയിൽ 6 മണിക്കത്തെ വിശുദ്ധ കുർബാനക്കു ശേഷം ഒരു കാർ ബോംബ്സ്ഫോടനം നടന്നു. സ്ഫോടനത്തിൽ രണ്ടു ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്കു പരിക്കേൽക്കുകയും ചെയ്തു. ഗാനി അച്ചന്റെ അഭിപ്രായത്തിൽ ഇത് മറ്റൊരു വലിയ ഒരു അത്ഭുതമായിരുന്നു. തീവ്രവാദികൾ പദ്ധതിയിട്ടതു പോലെ നടന്നിരുന്നെങ്കിൽ നൂറുകണക്കിനു വിശ്വാസികളെങ്കിലും അന്നേ ദിനം മൃതി അടഞ്ഞേനേ, കാരണം അന്നേദിനം 400 വിശ്വാസികൾ ദൈവാലയത്തിൽ എത്തിയിരുന്നു.

ടിഗ്രിസിലുള്ള അമലോത്ഭവ മാതാവിന്റെ നാമത്തിലുള്ള പള്ളിയിൽ നടന്ന കൊച്ചു കുട്ടികൾക്കെതിരായിരുന്നു അവരുടെ അടുത്ത അക്രമണംഅതിനു ശേഷം പല കുടുംബങ്ങളും അവിടെ നിന്നു പലായനം ചെയ്തു ഫാ: ഗാനി പറഞ്ഞു.

ഗാനി അച്ചനും ഓടി രക്ഷപ്പെടാനുള്ള അവസരം ഉണ്ടായിരുന്നു.
റോമിലെ പൊന്തിഫിക്കൽ ഐറിഷ് കോളേജിൽ പഠിച്ചിരുന്നതിനാൽ അദ്ദേഹത്തിനു ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. 2001 ൽ വൈദീക പട്ടത്തിനു ശേഷം അയർലണ്ടിൽ ഒരു ഇടവകയിൽ ശുശ്രൂഷ ചെയ്യാൻ ഗാനി അച്ചനെ വിളിച്ചതായിരുന്നു. ഫാ. ഗാനി അതു സ്നേഹപൂർവ്വം നിരസിച്ചു. ജന്മനാട്ടിൽ തന്നെ ആവശ്യമുണ്ടന്നു അവൻ മനസ്സിലാക്കിയിരുന്നു.

“അത് എന്റെ സ്ഥലമാണ് ഞാൻ അവിടേക്കു വേണ്ടിയുള്ളവനാണ്,” ഫാ: ഗാനി പറഞ്ഞു.  സുഹൃത്തുക്കളോടു ഇ-മെയിലുകൾ വഴി എല്ലായ്പ്പോഴും പ്രാർഥന സഹായം അപേക്ഷിച്ചിരുന്നു.

ഒരിക്കൽ ഗാനിയച്ചൻ പള്ളിയുടെ താഴത്തെ നിലയിൽ കുട്ടികളുടെ ആദ്യകുർബാന സ്വീകരണം നടത്തുക ആയിരുന്നു. പെട്ടന്നു മറിക്കു പുറത്തു വെടിയൊച്ച ആർത്തിരമ്പി, കുട്ടികൾ ഭയവിഹ്വലരായി. ഗാനി അച്ചൻ പെട്ടന്നു ഭയപ്പെട്ടങ്കിലും സമനില വീണ്ടെടുത്തു ശാന്തമായി കൂട്ടികളോടു പറഞ്ഞു, നിങ്ങളുടെ ആദ്യകുർബാന സ്വീകരണം പുറത്തു ആഘോഷിക്കുന്നതിന്റെയാണ് ഈ ശബ്ദം.

തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷി നിർത്തി 2005 ദിവ്യകാരുണ്യ കോൺഗ്രസിൽ ചില ദിവ്യകാരുണ്യ സത്യങ്ങൾ ഫാ: റഘീദ് ഗാനി ബാരിയിൽ ഉറക്കെ ഉദ്ഘോഷിച്ചു.

“ ഞങ്ങളുടെ ശരീരം കൊല്ലാമെന്നും മനസ്സിനെ ഭയപ്പെടുത്താമെന്നും തീവ്രവാദികൾ ചിന്തിച്ചേക്കാം പക്ഷേ ഞായറാഴ്ചകളിൽ ഞങ്ങളുടെ പള്ളികളിൽ വിശ്വസികളുടെ തിരക്കാണ്. അവർ ഒരു പക്ഷേ ഞങ്ങളുടെ ജീവൻ എടുത്തേക്കാം പക്ഷേ വിശുദ്ധ കുർബാന അതു ഞങ്ങൾക്കു തിരിച്ചു തരും. ഭയവും ആകുലതയും നിറഞ്ഞ ദിവസങ്ങൾ എനിക്കും ഉണ്ടാകാറുണ്ട്. പക്ഷേ വിശുദ്ധ കുർബാന കൈകളിലെടുത്ത് ഈശോയെ നോക്കി ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്നു പറയുമ്പോൾ എന്നിൽ ഒരു വലിയ ശക്തി ഞാൻ അനുഭവിക്കുന്നു. ഞാൻ തിരുവോസ്തി എന്റെ കൈകളിൽ പിടിക്കുമ്പോൾ യാർത്ഥത്തിൽ ഈശോ എന്നെയും നിങ്ങളെയും അവന്റെ സംരക്ഷിക്കുന്ന കരങ്ങളിൽ, നമ്മളെ ഒന്നിപ്പിക്കുന്ന അതിർത്തികളില്ലാത്ത സ്നേഹത്തിൻ ചേർത്തു പിടിക്കുകയാണ് ”

2007 ജൂലൈ മാസം മൂന്നാം തീയതി വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ദിനം വിശുദ്ധ കുർബാന അർപ്പിച്ച ശേഷം തിരികെ വരുമ്പോൾ ജിഹാദികൾ വാഹനം തടഞ്ഞു നിർത്തി ഫാ: ഗാനിയോടു അലറി ചോദിച്ചു

“ പള്ളി പൂട്ടണമെന്നു ഞാൻ പലതവന്ന പറഞ്ഞില്ല, നീ എന്തുകൊണ്ടു അനുസരിച്ചില്ല? എന്താണ് നീ ഇപ്പോഴും ഇവിടെ ?”

“ ദൈവത്തിന്റെ ഭവനം എനിക്കെങ്ങനെ അടക്കാനാവും? ” ഗാനി അച്ചൻ മറുചോദ്യം ചോദിച്ചു.

ഫാ: റഘീദ് ഗാനിയും കൂടെ ഉണ്ടായിരുന്നവരും അവരുടെ തോക്കിനിരയായി.
അവരുടെ രക്തം നമ്മോടു വിളിച്ചു പറയുന്നു. ഞായറാഴ്ച ബലിയർപ്പണം ഇല്ലാതെ ഞങ്ങൾക്കു ജീവിക്കാൻ കഴിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here